രാജ്യത്തെ ഓരോ പൗരന്റെയും പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. നികുതി അടയ്ക്കുന്ന ഓരോ പൗരനും 10 അക്ക പെർമനന്റ് അക്കൗണ്ട് നമ്പർ നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട്, ലോൺ എടുക്കൽ, വസ്തുവാങ്ങൽ, ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന്, മറ്റു സാമ്പത്തിക സൗകര്യങ്ങൾക്കും ഒരു പാൻ കാർഡ് ആവശ്യമാണ്.
പ്രായപൂർത്തിയാകാത്ത ഒരാൾക്ക് അവന്റെ അല്ലെങ്കിൽ അവളുടെ പ്രതിമാസ വരുമാനം 2000 രൂപയിൽ ആണെങ്കിൽ ഐടിആർ സമർപ്പിക്കാം. ഇന്ത്യയിൽ ഐ ടി ആർ ഫയലിംഗുകൾക്കു പ്രായപരിധി ഇല്ല. ഐടിആർ ഫയൽ ചെയ്യുന്നതിന് പാൻ കാർഡ് നിർബന്ധമാണ്. അതിനാൽ പാൻ കാർഡിന് അപേക്ഷിക്കേണ്ട പ്രായപരിധി ആദായ നികുതി വകുപ്പ് നിശ്ചയിച്ചിട്ടില്ല.
പ്രായപൂർത്തിയാകാത്തവർക്ക് എപ്പോഴാണ് പാൻ കാർഡിന് ആവശ്യം വരുന്നത് ?
മാതാപിതാക്കൾക്ക് തങ്ങളുടെ മകനെയോ മകളെയോ നിക്ഷേപത്തിന്റെ നോമിനിയായി ഉൾക്കൊള്ളിക്കണമെങ്കിൽ കുട്ടികൾക്ക് പാൻ കാർഡുകൾ ഉണ്ടാക്കുന്നു. അവരുടെ പേരിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ അവർക്ക് കിഡ്സ് പാൻകാർഡിനായി അപേക്ഷിക്കുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പാൻ കാർഡിന് അവരുടെ മാതാപിതാക്കൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. 18 വയസ്സ് തികയുമ്പോൾ പാൻ കാർഡ് അപ്ഡേറ്റിനായി അപേക്ഷിക്കാവുന്നതാണ്.
പ്രായപൂർത്തിയാകാത്തവർക്ക് പാൻ കാർഡിന് അപേക്ഷിക്കേണ്ട വിധം
സ്റ്റെപ്പ് 1 - NSDL ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
സ്റ്റെപ്പ് 2 - ആവശ്യമായ പ്രാഥമിക വിവരങ്ങൾ നൽകുക
സ്റ്റെപ്പ് 3 - രക്ഷിതാക്കളുടെ ചിത്രങ്ങൾ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യുക.
സ്റ്റെപ്പ് 4 - 107/- രൂപ പാൻ കാർഡ് രജിസ്ട്രേഷൻ തുകയായി അടച്ച് സമർപ്പിക്കുക.
അക്നോളജ്മെന്റ് നമ്പർ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കനായി ഉപയോഗി�