No cost emi അറിയേണ്ട കര്യങ്ങൾ

 


എന്താണ് No cost EMI?

No cost emi വഴി സാധനങ്ങൾ വാങ്ങിച്ചാൽ ചാർജുകൾ എടുക്കുന്നുണ്ടോ ?

No cost emi നൽകുന്നതുകൊണ്ട് കമ്പനികൾക്ക് എന്ത് ലാഭമാണ് ഉണ്ടാവുന്നത്?

No cost emi കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ് ?

എന്താണ് നോ കോസ്റ്റ്‌ ഇഎംഐ ?

     നമ്മൾ ഏതെങ്കിലും സാധനങ്ങൾ കടയിൽ പോയി വാങ്ങുമ്പോൾ അല്ലെങ്കിൽ ഓൺലൈൻ വെബ്സൈറ്റുകളായ ആമസോൺ ഫ്ലിപ്‌ക്കാർഡ് പോലെയുള്ള ഈ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ തവണ വ്യവസ്ഥകളായി പൈസ തിരിച്ചു കൊടുക്കുന്നതിനെയാണ് equated monthly installment (EMI )എന്ന് പറയുന്നത്. ഇത്തരത്തിൽ EMI നമുക്ക് ലഭിക്കുന്നത് നമ്മുടെ കൈവശമുള്ള ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ് കാർഡ്, അതുമല്ലെങ്കിൽ സിബിൽ സ്കോർ പരിഗണിച്ചായിരിക്കും ഇത്തരം ഇയമികൾക്കെല്ലാം തന്നെ 14 ശതമാനം മുതൽ 40 ശതമാനം വരെ പലിശ നൽകേണ്ടതായി വരും. ഒരു സാധനം വാങ്ങുമ്പോൾ പലിശ കൊടുക്കാതെ തവണ വ്യവസ്ഥകളായി തിരിച്ചടവ് നൽകുന്ന emi കളെയാണ് സാധാരണയായി നോ കോസ്റ്റ് ഇഎംഐ എന്ന് പറയുന്നത്. പലിശ കൊടുക്കുന്നില്ല എന്ന് കരുതി no cost emi ലാഭകരമായ ഒന്നാണ് എന്ന് ഒരിക്കലും നിങ്ങൾ ചിന്തിക്കരുത്.

No cost emi നൽകുന്നതുകൊണ്ട് കമ്പനികൾക്ക് എന്ത് ലാഭമാണ് ഉണ്ടാവുന്നത്?

       നമ്മൾ no cost വഴി സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ് എല്ലാ സാധനങ്ങളും no cost ഇഎംഐ വഴി വാങ്ങാൻ സാധിക്കില്ല. അതായത് തെരഞ്ഞെടുക്കപ്പെട്ട സാധനങ്ങൾ മാത്രമാണ് no cost emi ഉപയോഗിച്ച് വാങ്ങാൻ സാധിക്കുന്നത്. സാധാരണയായി നമുക്ക് no cost emi അനുവദിക്കുന്നത് ഏതെങ്കിലും ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡുകളോ ബാങ്കോ , ഏതെങ്കിലും ഫിൻടെക്ക് കമ്പനികളോ ആയിരിക്കും . ഈ കമ്പനികളുമായി ഏതെങ്കിലും ഉത്പന്നങ്ങൾ ലിങ്ക് ചെയ്തിട്ടായിരിക്കും നമുക്ക് no cost emi ലഭിക്കുന്നത്. ഉദാഹരണത്തിന് നമ്മൾ ഫ്ലിപ്കാർട്ടിൽ നിന്നും ഇരുപതിനായിരം രൂപ വിലയുള്ള മൊബൈൽ വാങ്ങുന്നതിനു വേണ്ടി സെർച്ച് ചെയ്യുമ്പോൾ നിരവധി 20,000 രൂപയുടെ ഫോണുകൾ നമുക്ക് കാണാൻ സാധിക്കും ഒരുപക്ഷേ പതിനെട്ടായിരം രൂപ വിലയുള്ള ഒരു ഫോൺ ആയിരിക്കും 25000 രൂപ വിലയിട്ടിട്ട് 5000 രൂപ ഡിസ്കൗണ്ടിലെ 20000 രൂപയായി വിൽക്കാൻ വച്ചിരിക്കുന്നത് നമ്മൾ കാണുന്നത്. മാത്രമല്ല ഈ ഫോണിന് നോ കോസ്റ്റ് എം ഐ വഴിതവണകളായി പൈസ തിരിച്ചടച്ചാൽ മതി എന്ന് കണ്ടിട്ട് നമ്മൾ ഇത് വാങ്ങാൻ തീരുമാനിക്കുന്നു. ശരിക്കും പറഞ്ഞാൽ ഈ ഫോണിൻറെ വില 18000 രൂപ ആണ് എന്ന് കരുതുക. ഇരുപതിനായിരം രൂപ കൊടുത്ത് നമ്മൾ ഫോൺ വാങ്ങുമ്പോൾ അയ്യായിരത്തിന്റെ 4 ഇഎംഐ ആയി തിരിച്ചടച്ചാൽ മതിയായിരിക്കും. ഇവിടെ 2000 രൂപ നമ്മുടെ കയ്യിൽ നിന്നും അധികമായി പിടിച്ചത്. പ്രോഡക്റ്റ് വിൽക്കാൻ വച്ചിരിക്കുന്ന കമ്പനി നോ കോസ്റ്റ് ഇഎംഐ അനുവദിച്ച കമ്പനിക്ക് കൈമാറുന്നു. ഇത് ഒരുതരത്തിലുള്ള കമ്പനിയുടെ no cost emi വഴി ലഭിക്കുന്ന വരുമാനമാണ്. നമ്മൾ ഫോൺ വാങ്ങി കുറച്ചു കാലങ്ങൾ കഴിയുമ്പോൾ ഫോണിൻറെ വില നോക്കി കഴിഞ്ഞാൽ 18,000 ഓ അതിനു താഴേക്ക് കുറഞ്ഞിരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ടാകും. മറ്റൊരു രീതിയിലും കമ്പനികൾ ലോ കോസ്റ്റ് എം ഐ വഴി ലാഭമുണ്ടാകുന്നുണ്ട്. നമ്മൾ no cost emi വഴി ഒരു സാധനം വാങ്ങാൻ ശ്രമിക്കുമ്പോൾ പ്രോസസിംഗ് ഫീസ് എന്ന് പറഞ്ഞ് ചെറിയൊരു തുക ആദ്യം നമ്മളിൽ നിന്നും പിടിക്കുന്നു ഇതും no cost നൽകുന്ന കമ്പനികളുടെ ലാഭമാണ്.

            No cost emi നൽകുന്ന കമ്പനികൾക്ക് മറ്റു പല രീതിയിലും വരുമാനം ലഭിക്കുന്നുണ്ട് അതായത് ചില പ്രോഡക്ടുകളുടെ സെയിൽ കൂടുതലായി നടക്കുവാൻ ആ കമ്പനികൾ പണം നൽകുന്നുണ്ട്. കൂടുതൽ ആളുകൾ വാങ്ങുന്ന സാധനങ്ങൾ വാങ്ങി അവരുടെ ഡാറ്റാ കളക്ഷനിലൂടെയും അവരുടെ ക്രെഡിറ്റ് ചരിത്രം അറിയുന്നതിന് വേണ്ടിയും no cost emi നൽകുന്ന കമ്പനികൾക്ക് വരുമാനം ലഭിക്കുന്നു.

                 No cost emi വഴി സാധനങ്ങൾ വാങ്ങുമ്പോൾ നമ്മളിൽ നിന്നും ചാർജ് എടുക്കുന്നില്ല എന്നാണ് പലരും വിചാരിച്ചിരിക്കുന്നത് എന്നാൽ. പ്രോസസിംഗ് ഫീസ് എന്ന് പറഞ്ഞിട്ടും , ടൗൺ പെയ്മെൻറ് ആയിട്ട് ഫസ്റ്റ് പെയ്മെൻറ് കൂടുതൽ തുക അടയ്ക്കുന്നതും, കൂടിയ തുകയ്ക്ക് നമ്മൾ emi ചെയ്യുന്നതുമൂലവുമോക്കെ നമ്മളറിയാതെ നമ്മളിൽ നിന്നും ചാർജുകൾ പിടിക്കുന്നു എന്നതാണ് യഥാർത്ഥ സത്യം.

No cost emi കൊണ്ട് നമുക്കുണ്ടാകുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

           നമുക്ക് അത്യാവശ്യം ഉപയോഗിക്കേണ്ട സാധനം വാങ്ങുന്നതിനുള്ള മുഴുവൻ തുകയും നമ്മുടെ കൈവശമില്ലാത്ത വർക്ക് തവണകളായി തിരിച്ചു കൊടുത്താൽ മതി എന്നത് കൊണ്ട് no cost emi തെരഞ്ഞെടുക്കുന്നത് ഗുണമാണ്. അത്യാവശ്യമായി ഒരു സാധനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പണമില്ലെങ്കിലും അത് വാങ്ങാം എന്നുള്ളതും മറ്റൊരാളുടെ അടുത്ത് നിന്നും പൈസ കടം വാങ്ങാതിരിക്കുന്നതിനും ഇത് ഗുണം ചെയ്യുന്നുണ്ട്. No cost emi വഴി സാധനങ്ങൾ സ്ഥിരമായി വാങ്ങുകയും കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ സിബിൽ സ്കോർ കൂടുന്നതിനും ഭാവിയിൽ കൂടുതൽ ലോണുകൾ ലഭിക്കുന്നതിനും ഗുണം ചെയ്യുന്നുണ്ട്. No cost emi തെരഞ്ഞെടുക്കുമ്പോൾ ഇവയുടെ ടേംസ് ആൻഡ് കണ്ടീഷൻ വായിച്ച് നമുക്ക് അനുയോജ്യമാണെന്ന് തോന്നുന്നവ മാത്രം വാങ്ങാൻ ശ്രമിക്കുക.

No cost emi ഉപയോഗിക്കുന്നത് കൊണ്ട് നമുക്കുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് കൂടെ നിങ്ങൾ മനസ്സിലാക്കണം.

               No cost emi ലഭിക്കുന്നതിനുവേണ്ടി പ്രോസസിംഗ് ഫീസ് എന്ന് പറഞ്ഞ് നമ്മളിൽ നിന്നും ചെറിയൊരു എമൗണ്ട് ആദ്യ അടവിനോടൊപ്പം ഇവർ വാങ്ങുന്നുണ്ട്. ഒട്ടുമിക്ക no cost emi കളും ഈ പ്രോസസിംഗ് ഫീസിലൂടെ തന്നെ emi കളുടെ പലിശ അവർക്ക് ലഭിച്ചിട്ടുണ്ടാവും എന്നതാണ് യഥാർത്ഥ സത്യം.

               No cost emi ഉപയോഗിച്ചിട്ട് സാധനം വാങ്ങിയശേഷം ഈ എം ഐ കൃത്യമായി തിരിച്ചടയ്ക്കാതിരുന്നാൽ നമ്മുടെ സിബിൽ സ്കോർ കുറയുകയും ഭാവിയിൽ ലോണുകൾ ലഭിക്കാതെ വരികയും ചെയ്യും. No cost emi ഓപ്ഷനുകളിലെ തിരിച്ചടവുകൾ നേരത്തെ അടച്ചിരുന്നാലും അതിനു ചില കമ്പനികൾ പിഴ അടയ്ക്കാൻ പറയുന്നതാണ് .emi എടുക്കുമ്പോൾ തന്നെ ഇവരുടെ ടെംസ് ആൻഡ് കണ്ടീഷൻ വായിച്ചു നോക്കിയതിനുശേഷം മാത്രം സാധനങ്ങൾ വാങ്ങിയില്ലെങ്കിൽ നമ്മുടെ കയ്യിൽ പൈസ ഉണ്ട് ഒരുമിച്ച് അടച്ചു കഴിഞ്ഞാൽ അതും നമുക്ക് നഷ്ടം വരുത്താനാണ് സാധ്യത. സാധാരണ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചൊക്കെ സാധനങ്ങൾ വാങ്ങുമ്പോൾ 14 ശതമാനം മുതൽ 40 ശതമാനം വരെ പലിശ കൊടുക്കുന്നുണ്ട്. നമ്മളറിയാതെ ഇത്രയും തുക no cost emi ഉപയോഗിക്കുമ്പോഴും നമ്മളിൽ നിന്നും പിടിക്കുന്നുണ്ട് നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നില്ല എന്നു മാത്രമേയുള്ളൂ എന്നുള്ളതും ഇതിൻ്റെ പ്രധാന ദോഷവശമാണ്. No cost emi ലഭിക്കുന്നുണ്ട് എന്ന് കരുതി നമുക്ക് ആവശ്യമില്ലാത്ത ഒരു സാധനം വാങ്ങുന്നുണ്ടെങ്കിൽ നമ്മുടെ പൈസ നഷ്ടപ്പെടുന്നു എന്നുള്ളതും കൂടെ നമ്മൾ ഓർത്തിരിക്കുക. ഇത് സാധനങ്ങൾ കൂടുതൽ വിൽക്കുന്നതിനുള്ള കമ്പനികളുടെ തന്ത്രമാണെന്ന് പലർക്കും അറിയില്ല. 

             കമ്പനികൾക്ക് ലാഭം കിട്ടുന്നതും കൂടുതൽ വിൽപ്പന ലഭിക്കുന്നതിന് വേണ്ടിയും മാത്രമാണ് no cost emi എന്ന ഓഫർ നമുക്ക് നൽകുന്നത് എന്ന് മനസ്സിലാക്കിയശേഷം . നമുക്ക് അത്യാവശ്യം ഉള്ള സമയത്ത് നമ്മൾ വിചാരിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നം വാങ്ങാൻ ആഗ്രഹിക്കുമ്പോൾ മാത്രം no cost emi ഉപയോഗപ്പെടുത്തുകയാണെങ്കിൽ no cost emi കൊണ്ട് നമുക്ക് വലിയ നഷ്ടം സംഭവിച്ചില്ല എന്ന മനസ്സമാധാനം ഉണ്ടാവും.