ആഗ്രഹങ്ങളില്ലാത്ത ആരും ഉണ്ടാവില്ല. പുതിയ വീട് വാങ്ങാൻ, വാഹനം വാങ്ങാൻ, യാത്ര പോകാൻ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം,അങ്ങനെ നീണ്ടുപോകുന്ന ആഗ്രഹങ്ങൾ. എന്നാൽ ഈ ആഗ്രഹങ്ങൾ നടത്തുവാനുള്ള പണം എങ്ങനെ കണ്ടെത്തും എന്നുള്ളത് എല്ലാവരുടെയും ചോദ്യചിഹ്നമാണ്. അതിനുള്ള ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാർഗ്ഗമാണ് നിക്ഷേപം.
എത്രയും നേരത്തെ തുടങ്ങിയാൽ ദീർഘകാല നിക്ഷേപത്തിലൂടെ ഉയർന്ന തുക കണ്ടെത്താൻ സാധിക്കും.
പലതുള്ളി പെരുവെള്ളം, ചെറിയ തുക വലിയ വരുമാനം
പലതുള്ളി പെരുവെള്ളം പോലെയാണ് ദീർഘകാല നിക്ഷേപം. എല്ലാമാസവും ചെറിയൊരു തുക നിക്ഷേപിക്കുക ദീർഘകാലം കൊണ്ട് വലിയൊരു തുക സമ്പാദിക്കാൻ കഴിയും. പ്രതിമാസം ചെറിയൊരു തുക മാറ്റിവെച്ചുകൊണ്ട് 15 വർഷം കഴിയുമ്പോൾ 22ലക്ഷം നേടാം. അത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ
ഒരു ജനപ്രിയ മാർഗ്ഗമാണിത്. ഇഷ്ടമുള്ള ഒരു മ്യൂച്ചൽ ഫണ്ടിൽ നമ്മുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. ഓഹരി വിപണിയിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താൻ ആഗ്രഹമില്ലാത്തവർക്ക് എസ് ഐ പി അല്ലെങ്കിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ നല്ല ഒരു മാർഗമാണ്. നിക്ഷേപകർക്ക് അവരുടെ എസ്ഐപികളുടെ രീതി പ്രതിവാരം, പ്രതിമാസം എന്നിങ്ങനെ തെരഞ്ഞെടുക്കാനും സാമ്പത്തിക ലക്ഷ്യങ്ങളും സാഹചര്യവും അനുസരിച്ച് നിക്ഷേപത്തുക ക്രമീകരിക്കാനും സാധിക്കും..
150 രൂപയിൽ നിന്ന് 22 ലക്ഷം സമ്പാദിക്കാം
പ്രതിദിനം 150 രൂപ മാറ്റിവെച്ചാൽ മാസം 4500 രൂപ ആകും. ഒരു വർഷത്തിൽ 54,000 രൂപ. അഞ്ചുവർഷം ആകുമ്പോൾ നിക്ഷേപം 2,70,000രൂപയാകും. നിക്ഷേപം 15 വർഷം വരെ കൃത്യമായി തുടരണം എന്നാൽ 15 വർഷം കൊണ്ട് നിക്ഷേപം 8,10,000 രൂപയാകും. 12% വരെ എസ് ഐ പി യിലെ ദീർഘകാല നിക്ഷേപത്തിന് വാർഷിക വരുമാനം ലഭിക്കും. അങ്ങനെയെങ്കിൽ 15 വർഷം കൊണ്ട് പലിശയിനത്തിൽ 14,60,592രൂപ ലഭിക്കും.
നിക്ഷേപ കാലാവധി കഴിയുമ്പോൾ
നിക്ഷേപത്തുകയും 8,10,000 രൂപ, പലിശ തുകയും 14,60,592 രൂപ ഒരുമിച്ച് ലഭിക്കും. മൊത്തം 22,70,592 രൂപ ലഭിക്കും.
ഈ തുക നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നമുക്ക് ഉപയോഗിക്കാം. മകളുടെയോ മകന്റെയോ മൂന്നാം വയസ്സു മുതൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ 18 വയസ്സ് പൂർത്തിയാകുമ്പോഴേക്കും 22 ലക്ഷം രൂപ ലഭിക്കും.