വിൻഡോസ് 10 ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; അപ്ഡേഷൻ ലഭിക്കാനായി ഇനി പണം നൽകേണ്ടി വരും

വിൻഡോസ് 10 അപ്ഡേഷൻ ലഭിക്കാനായി ഇനി പണം നൽകേണ്ടി വരും

വിൻഡോസ് 10 പതിപ്പിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പും പിസിയും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക വിൻഡോസ്‌ 10 വിരമിക്കാൻ പോവുകയാണ്. 2025 ഒക്ടോബറിൽ ജീവിതാവസാന (EOL- End of Life) ഘട്ടത്തിൽ വിൻഡോസിന്റെ പത്താം പതിപ്പ് എത്തും. എന്നാൽ അതിൽ തുടരാൻ ആഗ്രഹിക്കുന്നവർ അപ്ഡേറ്റുകൾ ഇല്ലാതെയാണെങ്കിലും, അപ്ഡേറ്റ് ചെയ്യാത്ത ഒരു പകർപ്പ്  ഉപയോഗിക്കാനാവും.



 പഴയ വേർഷനിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കു വിപുലീകത മൈക്രോസോഫ്റ്റ് അപ്ഡേഷൻ വരികയാണ്. വാണിജ്യ ഉപഭോക്താക്കൾ, വ്യക്തിഗത ഉപഭോക്താക്കൾ, സംരംഭങ്ങൾ, എന്നിവർ വിൻഡോസ് 10ൽ തുടരാൻ മൈക്രോസോഫ്റ്റിന്റെ പുതിയ ESU പ്രോഗ്രാമിൽ എൻട്രോൾ ചെയ്യേണ്ടതായുണ്ട്. എന്നാൽ ഈ പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ വാർഷിക സബ്സ്ക്രിപ്ഷൻ ഫീസ് നൽകേണ്ടിവരും.സബ്സ്ക്രിപ്ഷൻ എടുത്ത ഒരാൾക്ക് എല്ലാ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ഒരിക്കൽ എൻട്രോൾ ചെയ്ത ഉപഭോക്താവിന് മൂന്നുവർഷം തുടരാൻ കഴിയും. വിൻഡോസ് 7 നു പിന്തുണ നിർത്തലാക്കിയ സമയത്തും മൈക്രോസോഫ്റ്റ് ഇ എസ് യു പ്രോഗ്രാമുമായി എത്തിയിരുന്നു.

 ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ ഒന്നും കൂടാതെ വിശ്വസനീയമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഇ എസ് യു പ്രാപ്തമാക്കിയ വിൻഡോസ്10 പരിസ്ഥിതിയിൽ ഉപയോഗിക്കാവുന്നതാണ്. പ്രോഗ്രാം സുരക്ഷ അപ്ഡേറ്റുകൾ മാത്രമേ നൽകുകയുള്ളൂ. 2025 ഒക്ടോബർ ആകുന്നതോടുകൂടി വിൻഡോസ് 10ന്റെ EOL  ഘട്ടത്തിനുശേഷം ഒരു പുതിയ ഫീച്ചറും ലഭ്യമാകില്ല.

 നിലവിൽ ഇ എസ് യു പ്രോഗ്രാമിന് ഈടാക്കുന്ന ചാർജിനെ പറ്റി വിവരങ്ങൾ ഒന്നും മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല. അതൊരു വാർഷിക ചാർജ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.