ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രത നിക്ഷേപമാണ്.ഓരോ വ്യക്തിയും അവരവരുടെ സാമ്പത്തികമനുസരിച്ച് ഒരു തുക നീക്കിവെക്കുന്നു.രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ പലതരത്തിലുള്ളപദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇവിടെ നിങ്ങൾ അറിയേണ്ട കാര്യം ബാങ്കുകളിൽ മാത്രമല്ല പോസ്റ്റ് ഓഫീസുകളിലും നിക്ഷേപ പദ്ധതികൾ ആരംഭിക്കാൻ കഴിയും. നമ്മുടെ സാമ്പത്തിക നിലയനുസരിച്ച് വ്യത്യസ്ത പദ്ധതികൾ പോസ്റ്റ് ഓഫീസിലും ഉണ്ട്. അവ കൃത്യമായി കണ്ടെത്തി നേരത്തെ തന്നെ നിക്ഷേപം ആരംഭിച്ചാൽ ഉയർന്ന വരുമാനവും സാമ്പത്തിക ഭദ്രതയും നമുക്ക് ലഭിക്കും.
പണം നിക്ഷേപിക്കാനും മികച്ച പലിശ ലഭിക്കുവാനും കഴിയുന്ന ഒരു നിക്ഷേപ പദ്ധതിയാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഏറ്റവും അനുയോജ്യമായ ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്ര (കെ വി പി ).
കിസാൻ വികാസ് പത്ര പ്രത്യേകതകളും നിബന്ധനകളും
പോസ്റ്റ് ഓഫീസിലെ ഏറ്റവും മികച്ച സാമ്പത്തിക പദ്ധതികളിൽ ഒന്നാണ് കിസാൻ വികാസ് പത്ര. നിക്ഷേപിക്കുന്ന തുക ഇരട്ടിയാകുന്ന പദ്ധതിയാണ് ഇത്. 115 മാസത്തിനുള്ളിൽ നിക്ഷേപിച്ച തുക ഇരട്ടിയാകുന്നു. 7.5 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. കേന്ദ്രസർക്കാരിന്റെ ഗ്യാരണ്ടി ഉള്ളതുകൊണ്ട് തന്നെ നിക്ഷേപത്തിന്റെ സുരക്ഷയും ഇരട്ടിയാക്കുന്നു.
1000 രൂപ മുതൽ നിക്ഷേപം
ഈ സ്കീമിൽ കുറഞ്ഞത് ആയിരം രൂപ നിക്ഷേപിക്കണം.എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.ഈ സ്കീമിന്റെ കീഴിൽ എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം എന്നത് ഒരു ഗുണം തന്നെയാണ്. കൂടാതെ സിംഗിൾ, ജോയിന്റ് അക്കൗണ്ടുകൾ തുറക്കാനും ഓപ്ഷൻ നൽകുന്നുണ്ട്. 7.5 ശതമാനം പലിശ ലഭിക്കുന്ന പദ്ധതിയിൽ 115 മാസത്തിനുള്ളിൽ നിക്ഷേപിച്ച തുക ഇരട്ടിയാകുന്നു. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 115 ദിവസം അതിനുള്ളിൽ 2 ലക്ഷം രൂപയായി മാറും.
നേട്ടങ്ങൾ അറിയാം
1. വികാസ് പത്ര പദ്ധതിയിൽ 1000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി പരിധിയുമില്ല.
2. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പദ്ധതിയെ ബാധിക്കാത്തതിനാൽ ഉറപ്പുള്ള വരുമാനം ലഭിക്കുന്നു.
3. ഏത് പോസ്റ്റ് ഓഫീസിലും ഈ നിക്ഷേപം തുടങ്ങാം.
4. ഈ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ് 115 മാസം ആയതിനാൽ തുക പിൻവലിക്കുന്നത് വരെ മെച്യൂരിറ്റി വരുമാനത്തിൽ നിന്നും പലിശ ലഭിച്ചുകൊണ്ടിരിക്കും.
5. സുരക്ഷിതമായ ലോണുകൾ ലഭിക്കാനും കെ വി പി പദ്ധതിയുടെ സർട്ടിഫിക്കറ്റ് ഈടായി നൽകാം.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം
പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ഒറ്റയ്ക്കോ ജോയിന്റ് ആയോ അക്കൗണ്ട് തുറക്കാൻ സാധിക്കും. പ്രായപൂർത്തിയാകാത്തവർക്കും മാനസികാവസ്ഥയുള്ള വ്യക്തിയുടെയോ പേരിൽ രക്ഷകർത്താവിന് അക്കൗണ്ട് തുറക്കാൻ സാധിക്കും.10 വയസ്സ് പ്രായമുള്ള കുട്ടിക്ക് സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം.
അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ ആധാർ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കിസാൻ വികാസ് പത്ര അപേക്ഷാഫോം.
നിക്ഷേപം നേരത്തെ പിൻവലിക്കാൻ
നിശ്ചയിച്ച കാലാവധിക്ക് മുൻപ് പണം പിൻവലിക്കണമെങ്കിൽ തപാൽ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണം. രണ്ടുവർഷവും ആറുമാസവും പൂർത്തിയായാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ ഈ പദ്ധതി അനുവദിക്കുന്നുണ്ട്.
ആദായനികുതി നിയമത്തിലെ സെക്ഷൻ 194A യുടെ വ്യവസ്ഥകൾ അനുസരിച്ച്, കിസാൻ വികാസ് പത്രയുടെ കാലാവധി പൂർത്തിയാകുമ്പോൾ പലിശ വരുമാനത്തിൽ നിന്ന് നികുതികൾ കുറയ്ക്കേണ്ടതില്ല.