സൗജന്യമായി ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള തീയതി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നീട്ടി. 2024 മാർച്ച് 14 വരെ ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാവുന്നതാണ്. പഴയ സമയപരിധി 2023 ഡിസംബർ 14 വ്യാഴാഴ്ച വരെയായിരുന്നു.
ഈ കാലയളവിൽ പേര്, വിലാസം, ഫോൺ നമ്പർ, ജനനത്തീയതി, ലിംഗഭേദം, ഇമെയിൽ, എന്നിവയിൽ മാറ്റം വരുത്താനും തിരുത്താനും അവസരമുണ്ട്.
ഓൺലൈനായി എങ്ങനെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം
1. uidai.gov.in വെബ്സൈറ്റ് ലോഗിൻ ചെയ്ത ശേഷം ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യണം.
2. മൈ ആധാർ ടാബ് ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ആധാർ ഡീറ്റെയിൽസ് എന്നതിൽ ടാപ്പ് ചെയ്യുക.
3. സെന്റ് ഓ ടി പി ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത നമ്പറിൽ വന്ന ഓ ടി പി ടൈപ്പ് ചെയ്തു .
4. ലോഗിൻ ചെയ്യുക
5.ലോഗിൻ പൂർത്തിയായ ശേഷം എന്തെല്ലാം കാര്യങ്ങളാണ് അപ്ഡേറ്റ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യുക.
6.എല്ലാം ചെയ്തു കഴിഞ്ഞാൽ സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
7. നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
8.സബ്‌മിറ്റ് അപ്ഡേറ്റ് റിക്വസ്റ്റ്