കുറഞ്ഞപലിശയ്ക്ക് വായ്പ എളുപ്പത്തിൽ നേടാം

കുറഞ്ഞ പലിശയിൽ ലോൺ

 പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വായ്പകൾ എടുക്കുന്ന രീതി സാധാരണയാണ്. വ്യത്യസ്ത തരത്തിലുള്ള വായ്പ രീതികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഏറ്റവും അനുയോജ്യമായവ കണ്ടെത്തിയില്ല എങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം ഉള്ളവർക്കും സ്ഥിര നിക്ഷേപം ഉള്ളവർക്കും സാധ്യത കൂടുതലാണ്. ഈ രണ്ട് രീതിയിലും വായ്പ ലഭിക്കുമ്പോഴും വ്യക്തിഗത വായ്പയേക്കാൾ കുറഞ്ഞ പലിശയ്ക്ക് ലഭിക്കും എന്നുള്ളത് ഒരു ഗുണമാണ്.



 മ്യൂച്ചൽ ഫണ്ടുകളിന്മേൽ  വായ്പ

 ഏറ്റവും സുരക്ഷിതമായ വായ്പ രീതിയാണിത്. ഇവിടെ വായ്പ എടുക്കുന്നവർ അവരുടെ മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ പണയം വെച്ച് വായ്പ എടുക്കുന്നു. പണയം വെച്ച് യൂണിറ്റുകളുടെ മൂല്യം അനുസരിച്ചാണ് വായ്പയുടെലോൺ തുക നിശ്ചയിക്കുന്നത്. വായ്പയുടെ മൂല്യ അനുപാതങ്ങൾ പൊതുവേ അമ്പതു ശതമാനം മുതൽ 75% വരെയാണ്. ഇത് മ്യൂച്ചൽ ഫണ്ടുകൾ മേൽ വായ്പയെടുക്കുവാൻ സഹായിക്കുന്നു മാത്രമല്ല മ്യൂച്ചൽ ഫണ്ട് നിക്ഷേപം തുടരാനും സാധിക്കും. ഈ നിക്ഷേപം പിന്നീട് റെടീം ചെയ്തെടുക്കാവുന്നതാണ് ഈ തുക വീണ്ടും നിക്ഷേപിക്കാനും, ഭാവിയിലെ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാനും സാധിക്കും.

 പ്രധാന ഗുണങ്ങൾ

1. നിക്ഷേപ പദ്ധതികളെ തടസ്സപ്പെടുത്താതെയുള്ള ഫണ്ട് ലഭ്യമാക്കൽ.

2. കുറഞ്ഞ പലിശ നിരക്ക്.

3. വായ്പ എടുക്കുന്നയാൾ തിരിച്ചടവിൽ പരാജയപ്പെട്ടാൽ മ്യൂച്ചൽ ഫണ്ട് യൂണിറ്റുകളുടെ ലിക്യുഡേഷൻ.

 പോരായ്മകൾ

1. പണയം വെച്ച് യൂണിറ്റുകളുടെ മൂല്യത്തിന്റെ ഏറ്റക്കുറിച്ചല്ലുകൾ.

 2. വായ്പ  തിരിച്ചടയ്ക്കാൻ യൂണിറ്റുകൾ നിൽക്കുകയാണെങ്കിൽ, വായ്പക്കാർക്ക് മൂലധന നേട്ട നികുതി നൽകേണ്ടി വരും.

 എങ്ങനെ അപേക്ഷിക്കാം

1. ധനകാര്യ സ്ഥാപനത്തെ സമീപിക്കുക. ബാങ്കുകൾ നോൺ ബാഗിംഗ് ഫിനാൻഷ്യൽ കമ്പനികൾ, ഓൺലൈൻ ലെൻഡർമാർ  തുടങ്ങിയവർ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്.

2. ഒരു മ്യൂച്ചൽ ഫണ്ട് സ്കീം തെരഞ്ഞെടുക്കുക.

3. മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ പണയം വയ്ക്കുക. യൂണിറ്റുകൾ ഈടായി പണയം വയ്ക്കാൻ ആവശ്യമായ ഡോക്യുമെന്റേഷൻ സമർപ്പിക്കാം.

4. വായ്പ തുക സ്വീകരിക്കുക. വായ്പ അംഗീകരിച്ചു കഴിഞ്ഞാൽ അക്കൗണ്ടിലേക്ക് വായ്പ തുക നൽകും.

 ഫിക്സഡ് ഡെപ്പോസിറ്റ് ലോൺ

 കടം വാങ്ങുന്നയാൾ അവരുടെ സ്ഥിരനിക്ഷേപങ്ങൾ ഈടായി പണയം പണയം വയ്ക്കുന്ന സുരക്ഷിതമായ വായ്പ രീതിയാണിത്. സ്ഥിരനിക്ഷേപ മൂല്യത്തിന്റെ ഒരു നിശ്ചയിത ശതമാനം ആയി ലോൺ തുക പരിമിതപ്പെടുത്തിയിരിക്കുന്നു. 75% മുതൽ 90% വരെ വായ്പ ലഭിക്കും.

 നേട്ടങ്ങൾ

1. സ്ഥിരമായ പലിശ നിരക്ക്ഉള്ള തിരിച്ചടവ്.

2. കൊള്ളാറ്ററൽ മൂല്യത്തിന്റെ ഏറ്റക്കുറച്ചിലുകളില്ല.

3. സ്ഥിര നിക്ഷേപത്തിൽ നിന്ന് പലിശ ലഭിക്കുന്നത് തുടരും.

 പോരായ്മകൾ

1. എഫ്‌ഡി പെട്ടെന്ന് പിൻവലിക്കുന്നത് പെനാൽറ്റി ചാർജ്ജുകൾക്ക് കാരണമാകും.

2. മ്യൂച്ചൽ ഫണ്ടിലുള്ള വായ്പയേക്കാൾ പലിശ നിരക്ക് കൂടുതലാണ്.

 എങ്ങനെ അപേക്ഷിക്കാം

1.തിര നിക്ഷേപമുള്ള ബാങ്കിനെ സമീപിക്കുക.

2.അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സമർപ്പിക്കുക.

3. അംഗീകാരത്തിന് ശേഷം ലോൺ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നതാണ്.

 ഏതു വായ്പ സ്വീകരിച്ചാലും അതിന്റെ എല്ലാ വ്യവസ്ഥകളും വായിച്ചു മനസ്സിലാക്കിയതിനു ശേഷം തുടങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഭാവിയിൽ വരാൻ സാധ്യതയുള്ള പ്രശ്നങ്ങളെ മുൻകൂട്ടി കാണാൻ ഇത് സഹായകമാണ്.