ഇനി ചെലവ് കുറയും, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓഫറുകൾ നൽകുന്ന 4 ക്രെഡിറ്റ് കാർഡുകൾ

Creditcard offers on train tickect booking



തീവണ്ടിയിൽ നിങ്ങൾ ദീർഘദൂര യാത്രയാണ് നടത്തുന്നതെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ടിക്കറ്റ് ബുക്കിംഗ് ചെയ്യാൻ ഓൺലൈൻ സൗകര്യം വന്നതോടെ ഐ ആർ സി ടി സി ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയാണ് കൂടുതൽ പേരും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഈ ആപ്പിൽ നിന്നും സീപ്പർ ടിക്കറ്റും എസി ടിക്കറ്റും ബുക്ക്‌ ചെയ്യുകയാണെങ്കിൽ കൺവീനിയൻസ്  ഫീസ് ആയി നല്ലൊരു തുക നൽകണം.

                  ഈ അധിക ചെലവുകൾ ഒഴിവാക്കാൻ നമ്മളെ സഹായിക്കുന്ന ക്രെഡിറ്റ് കാർഡുകൾ വിവിധ ബാങ്കുകൾ പുറത്തിറക്കിയിട്ടുണ്ട്. ഡിസ്കൗണ്ടുകൾ, ക്യാഷ് ബാക്ക്, സൗജന്യങ്ങൾ, റെയിൽവേ ലോഞ്ച് ആക്സസ് എന്നിവ ഈ ക്രെഡിറ്റ് കാർഡുകൾ ഓഫറുകളായി നൽകുന്നുണ്ട്.

 മികച്ച 4 കാർഡുകൾ നോക്കിയാലോ

ഐ ആർ സി ടി സി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്

               ഐ ആർ സി ടി സി വെബ്സൈറ്റിലും, ആപ്പിലും ചെലവഴിക്കുന്ന ഓരോ 100  രൂപയ്ക്കും 5 റിവാർഡ് പോയിന്റ് ആണ് ഈ ക്രെഡിറ്റ് കാർഡ് നൽകുന്നത്. മറ്റുചിലവുകൾ ആണെങ്കിൽ 100 രൂപയ്ക്ക് ഒരു റിവാർഡ് പോയിന്റ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് സ്മാർട്ട് ബൈ വഴി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ചെയ്താൽ 5% അധിക ക്യാഷ് ബാക്ക് നേടാൻ സാധിക്കും.

 ഐആർസിടിസി  വെബ്സൈറ്റിലും റെയിൽ കണക്ട് ആപ്പിലും നടത്തുന്ന ഇടപാടുകൾ ആണെങ്കിൽ ഒരു ശതമാനം ട്രാൻസാക്ഷൻ ഫീ ഒഴിവാക്കി കിട്ടും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ 1000 രൂപ വരെ ലഭിക്കും. കാർഡിന്റെ ജോയിനിങ് ഫീ 500 രൂപയാണ്. വാർഷിക ഫീസായി 500 രൂപയും ഈടാക്കും. 1.50 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കുന്നതാണ്.

                   ഈ കാർഡ് ലഭിച്ച്  45 ദിവസത്തിനുള്ളിൽ 500 രൂപയോ അതിനു മുകളിലോ വരുന്ന തുകയ്ക്ക് ഒറ്റ ഇടപാട് നടത്തിയാൽ ആക്ടിവേഷൻ ബോണസ് ആയ 350 റിവാർഡ് പോയിന്റ് ലഭിക്കുന്നതാണ്. ഇന്ധന ചെലവുകൾക്ക് ഇത് ബാധകമല്ല.

 ഐആർസിടിസി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ എസി ഫസ്റ്റ് ക്ലാസ്, എ സി സെക്കൻഡ് ക്ലാസ്, എസി ക്ലാസ്, എക്സിക്യൂട്ടീവ് ചെയർ കാർ, ചെയർ കാർ  എന്നിവ ബുക്ക് ചെയ്യുന്നവർക്ക് മൂല്യത്തിന്റെ 10% റിവാർഡ് പോയിന്റ് ലഭിക്കുന്നതാണ്. ഒരു ശതമാനം ഇടപാട് ചാർജ്ജും ഒഴിവാക്കി കിട്ടും. നാല് കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് ആക്സസും വർഷത്തിൽ കിട്ടും. 

 ഐആർസിടിസി ബിഒബി റുപേ ക്രെഡിറ്റ് കാർഡ്

                     ഐആർസിടിസി വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 100 രൂപയ്ക്ക് 40% വരെ റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതാണ്. കാർഡ് ഇഷ്യൂ ചെയ്ത് 45 ദിവസത്തിനുള്ളിൽ ആയിരം രൂപയോ അതിനു മുകളിലോ ഉള്ള തുകയ്ക്ക് ഉള്ള ഇടപാടിന് 1000 ബോണസ് റിവാർഡ് പോയിന്റ് ലഭിക്കും. മറ്റു ചിലവുകൾക്ക് ആണെങ്കിൽ100 രൂപയ്ക്ക്  രണ്ട് റിവാർഡ് പോയിന്റും ലഭിക്കും. ഈ ക്രെഡിറ്റ് കാർഡിന്റെ ജോയിനിങ് ഫീ ആയി വരുന്നത് 500 രൂപയാണ്. 350 രൂപ വർഷത്തിൽ പുതുക്കലിനായി വേണ്ടിവരും.

 കൊട്ടക് റോയൽ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്

                      ഐആർസിടിസി വഴിയും ഇന്ത്യൻ റെയിൽവേ ബുക്കിംഗ് കൗണ്ടറുകൾ  വഴിയും നടത്തുന്ന ഇടപാടുകൾക്ക്   വർഷത്തിൽ 500 രൂപ വരെയുള്ള റെയിൽവേ സർചാർജ് ഒഴിവായി കിട്ടും. ഈ ഇടപാടുകൾക്ക് ഉപഭോക്താക്കൾക്ക് റിവാർഡ്  പോയിന്റ് ലഭിക്കുന്നതല്ല. ഓരോ 150 രൂപ ചെലവാക്കുമ്പോൾ  നാല് റിവാർഡ് പോയിന്റുകൾ വരെ ഈ കാർഡിൽ നിന്ന് ലഭിക്കും. ജോയിനിങ് ഫീസ് ഇല്ല. പകരം വാർഷിക പുതുക്കലിനായി 900 രൂപ ഫീസ് ആയി ഉണ്ട്.