വിദ്യാഭ്യാസ ലോൺ എടുക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

 ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദ്യാഭ്യാസ ലോൺ പ്രധാന പങ്കു വഹിക്കുന്നുണ്ട്. വിദ്യാഭ്യാസ ചെലവുകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ ലോണുകൾ ഉന്നത പഠനത്തിനും അവരുടെ കരിയർ ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുന്നു.



 രാജ്യത്തെ പ്രധാന ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ ലോണുകൾ വിദ്യാർത്ഥികൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ട്യൂഷൻ ഫീസ്, താമസിച്ച ചെലവുകൾ, പഠനസാമഗ്രികൾ, കോഴ്സ് മായി ബന്ധപ്പെട്ട മറ്റു അനുബന്ധ ചെലവുകൾ എന്നിവ വായ്പയി ഉൾക്കൊള്ളുന്നു. എന്നാൽ വിദ്യാഭ്യാസ ലോൺ എടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയേണ്ടതായുണ്ട്.

 ലോൺ ആക്സസിബിലിറ്റി

 വിദ്യാഭ്യാസ വായ്പകളുടെ  നേട്ടങ്ങളിൽ ഒന്നാണ് അവയുടെ ആക്സിസിബിലിറ്റി. ഏത് സാമ്പത്തിക പശ്ചാത്തലം ഉള്ള വിദ്യാർത്ഥികൾക്കും ഇന്ത്യയിലോ വിദേശത്തുമായി പഠിക്കുന്നതിനായി ഈ വായ്പകൾ അപേക്ഷിക്കാവുന്നതാണ്. കോഴ്സ് ഫീസ്, സ്ഥാപനത്തിന്റെ പ്രശസ്തി, അപേക്ഷകന്റെ സാമ്പത്തിക സാഹചര്യം എന്നിവ അടിസ്ഥാനമാക്കിയാണ്  ലോൺ തുക നിശ്ചയിക്കുന്നത്.

 പലിശ നിരക്ക് 

വായ്പ തുക, വായ്പ ദാതാവ്, നിലവിലുള്ള വിപണി സാഹചര്യങ്ങൾ, എന്നിവ അടിസ്ഥാനമാക്കി വിദ്യാഭ്യാസ വായ്പ   പലിശ നിരക്കും വ്യത്യാസപ്പെടാം. പല ബാങ്കുകളും പല പലിശ നിരക്കുകൾ ആണ് വാഗ്ദാനം ചെയ്യുന്നത്. ചില സ്കീമുകൾ വഴി വിദ്യാർത്ഥികൾക്ക് സബ്സിഡിയായും പലിശ നിരക്ക് നേടാം.

 തിരിച്ചടവ്

 കോഴ്സ് പൂർത്തിയാക്കിയതിനുശേഷം ആണ് സാധാരണയായി വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ആരംഭിക്കുന്നത്. ചില വായ്പതാക്കൾ ഒരു ഗ്രേസ് പിരീഡ് നൽകി തിരിച്ചടവ് ആരംഭിക്കുന്നതിനു മുമ്പ്  തൊഴിൽ ഉറപ്പാക്കാൻ അനുവദിക്കുന്നു. തിരിച്ചടവ് കാലാവധി വർഷങ്ങളോളം നീട്ടാൻ കഴിയും ഇത് വിദ്യാഭ്യാസത്തിനുശേഷം സാമ്പത്തിക കാര്യം കൈകാര്യം ചെയ്യാൻ അവരെ സഹായകമാകുന്നു.

 ആദായ നികുതി ഇളവ്

 വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിന് നിങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ഇ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

 നിബന്ധനകൾ

 വിദ്യാഭ്യാസ വായ്പകൾ ലഭിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലിശ നിരക്കുകൾ, തിരിച്ചടവ്, വായ്പയുമായി ബന്ധപ്പെട്ട പ്രോസസിംഗ് ഫീ, മറ്റു നിരക്കുകൾ എന്നിവ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ വായ്പ അപേക്ഷകർ നന്നായി മനസ്സിലാക്കിയിരിക്കണം. മാത്രമല്ല നല്ല സിവിൽ സ്കോർ നിലനിർത്തുകയും കൃത്യസമയത്ത് തിരിച്ചടവ് ഉറപ്പാക്കുകയും വേണം.