മ്യൂച്ചൽ ഫണ്ട് നിക്ഷേപിച്ച പണം നഷ്ടപ്പെടുമോ?

മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൻ്റേ റിസ്ക്? എന്നിവയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

 

Mutual funds

      മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് നിക്ഷേപിച്ച പണം നഷ്ടപ്പെടുമോ എന്ന പേടിയാണ്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്താണ് മ്യൂച്ചൽ ഫണ്ടെന്നും. ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ എങ്ങനെ റിസ്ക് ഒഴിവാക്കാം എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ , മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ പണം നഷ്ടപ്പെടില്ല എന്ന ഉറച്ച മനസ്സോടെ നിക്ഷേപം നടത്താൻ നിങ്ങൾക്ക് സാധിക്കും. 

അപ്പോൾ എന്താണ് റിസ്ക്?

       എങ്ങനെ നിക്ഷേപിച്ചാലാണ് പണം നഷ്ടപ്പെടാതിരിക്കുന്നത് തുടങ്ങിയ സംശയങ്ങൾ നിങ്ങൾക്ക് വരാൻ സാധ്യതയുണ്ട്.    ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് മ്യൂച്ചൽ ഫണ്ടുകൾ എന്ന് പറയുന്നതെല്ലാം തന്നെ ഓഹരി വിപണികളിൽ മാത്രം നിക്ഷേപം നടത്തുന്നതു മാത്രമല്ല. എന്നാലും കൂടുതൽ നേട്ടം തരുന്നത് വിവിധ കമ്പനികളുടെ ഷെയറുകളിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളിലായതുകൊണ്ട് ഇത്തരം മ്യൂച്ചൽ ഫണ്ടുകളെ ഇക്യൂറ്റീ മ്യൂച്ചൽ ഫണ്ടുകൾ എന്നും, മ്യൂച്ചൽഫണ്ടുകൾ ഓഹരി വിപണിയുടെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ് എന്നും പൊതുവിൽ പറയാറുണ്ട്. 

         സർക്കാരിൻ്റേ വിവിധ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ കറൻസിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ , ട്രഷറി ബില്ലുകൾ , സെക്യൂരിറ്റികളിൽ, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധതരത്തിലുള്ള മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്ന മ്യൂച്ചൽ ഫണ്ടുകൾ നിരവധിയുണ്ട്. ഇവയെല്ലാം തന്നെ ഓഹരി വിപണികളിൽ മാത്രം നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും ലഭിക്കുന്ന ലാഭത്തിനോളം ഒരുപക്ഷെ എത്തില്ല. എന്നിരുന്നാലും സർക്കാർ ബോണ്ടുകളിലും ബില്ലുകളിലും ഒക്കെ നിക്ഷേപം നടത്തുമ്പോൾ ഒരു സ്ഥിരതയുണ്ടാകും ബില്ലുകൾ സെക്യൂരിറ്റികൾ തുടങ്ങിയവയൊക്കെ പെട്ടെന്ന് വില കൂടുകയോ കുറയുകയോ ചെയ്യുന്ന ഒന്നല്ല. അപ്പോൾ ഇത്തരത്തിലുള്ള ഫണ്ടുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ നമുക്ക് നിക്ഷേപിച്ച പണം നഷ്ടപ്പെടില്ല എന്ന് ഒരു പരിധിവരെ ഉറപ്പിക്കാം. പക്ഷേ ഇവിടുത്തെ പ്രശ്നം എന്ന് പറയുന്നത് ഈ ഫണ്ടുകൾ ഒരിക്കലും 15 ശതമാനത്തിന് മുകളിലൊന്നും ശരാശരി നേട്ടം നമുക്ക് നൽകില്ല . മാത്രമല്ല പത്തോ ഇരുപതോ വർഷം നമ്മൾ സ്ഥിരമായി നിക്ഷേപിക്കുമ്പോഴയിരിക്കും ഇതിൽ നിന്നും നല്ലൊരു വരുമാനം ലഭിക്കുന്നതും. എന്നാൽ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇക്യൂറ്റീ മ്യൂച്ചൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക യാണെങ്കിൽ നമ്മൾ തെരഞ്ഞെടുത്ത ഫണ്ട് ഏതൊക്കെ കമ്പനികളിലാണോ നിക്ഷേപിച്ചിരിക്കുന്നത് ആ കമ്പനികളുടെ ഓഹരികളുടെ വിലകൾ ഉയരുന്നതിന് അനുപാതികമായി നമ്മുടെ മ്യൂച്ചൽ ഫണ്ടിന്റെയും വില കൂടുന്നതായിരിക്കും. അതിനോടൊപ്പം ഓഹരി വിപണി എത്രത്തോളം ഉയരുന്നുവോ അത്രയും നേട്ടം നമ്മുടെ ഫണ്ടിനും ഉണ്ടാവും. എന്നാൽ സ്റ്റോക്ക് മാർക്കറ്റ് ഇടിയുന്ന സമയത്തും നിക്ഷേപിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരി വില കുറയുന്ന സമയത്തും സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയിരിക്കുന്ന നമ്മുടെ ഇക്യൂടീ മ്യൂച്ചൽഫണ്ടുകളുടെയും വില കുറയാൻ സാധ്യതയുണ്ട്. അപ്പോൾ നമ്മുടെ മ്യൂച്ചൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജർ നല്ല രീതിയിൽ ഫണ്ട് കൈകാര്യം ചെയ്യാൻ കഴിവില്ലാത്ത ഒരാളാണെങ്കിൽ നമ്മൾ നിക്ഷേപിച്ച പണം നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ഇതാണ് മ്യൂച്ചൽ ഫണ്ടുകളുടെ റിസ്ക് എന്ന് പറയുന്നത്. 

അപ്പോൾ നമ്മൾ നിക്ഷേപിച്ച പണം നഷ്ടപ്പെടാതിരിക്കുവാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്. 

      നമ്മൾ ഒരു ബൈക്കിൽ കയറി വളരെ വേഗത്തിൽ ഓടിച്ചാൽ നമുക്ക് എത്തേണ്ടടത്ത് വളരെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും .പക്ഷേ സ്പീഡ് കൂടുന്നതിനനുസരിച്ച് മറ്റു വണ്ടികളിൽ തട്ടുന്നതിനും അപകടങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി നമ്മൾ ബൈക്ക് വളരെ സാവധാനത്തിലാണ് ഓടിക്കുന്നത് എങ്കിൽ ലക്ഷ്യസ്ഥാനത്ത് ഒരുപാട് സമയങ്ങൾ കഴിഞ്ഞതിനുശേഷം ആയിരിക്കും എത്തുന്നത് പക്ഷേ സാവധാനത്തിൽ ഓടിച്ചതുകൊണ്ട് അപകടങ്ങളെ കുറിച്ച് , മറ്റുള്ള വാഹനങ്ങളിൽ തട്ടാതെ പോകുവാൻ സാധിക്കുന്നതും കൊണ്ട് നമ്മൾ സുരക്ഷിതമായി എത്തുന്നു.

     നിങ്ങൾക്ക് കൂടുതൽ പണം പെട്ടെന്ന് ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ളവരാണ് എങ്കിൽ ഓഹരി വിപണിയിൽ മാത്രം നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകൾ തെരഞ്ഞെടുക്കുക. അപ്പോൾ ഓഹരി വിപണിയുടെ ഉയർച്ചയോടൊപ്പം നമ്മുടെ മ്യൂച്ചൽ ഫണ്ടിലും നേട്ടമുണ്ടാകും. തകർച്ച ഉണ്ടാവുമ്പോൾ നമ്മുടെ പണത്തിനും കുറവുണ്ടാകാനുള്ള സാധ്യതയുണ്ട് .എന്നാൽ. സർക്കാർ ബോണ്ട് കളിലും ട്രഷറി ബില്ലുകളിൽ സെക്യൂരിറ്റിസിനും ഒക്കെ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുത്തുനിക്ഷേപിച്ചു കഴിഞ്ഞാൽ നമുക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നതിനേക്കാൾ നേട്ടം ഉണ്ടാവുകയും ചെയ്‌യും നിക്ഷേപിച്ച പണം നഷ്ടപ്പെടുമെന്ന് ആശങ്ക കുറയ്ക്കുകയും ചെയ്യാം.

      കുറച്ച് റിസ്ക് എടുക്കാൻ താല്പര്യം ഉള്ളവരാണെങ്കിൽ 30തോ 35 വയസ്സ് മാത്രം പ്രായമുള്ളവരും ആണെങ്കിൽ ഓഹരി വിപണിയിലും ബോണ്ടുകളിലും മിക്സഡ് ആയിട്ട് ഇൻവെസ്റ്റ് ചെയ്യുന്നത് തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് . അതാകുമ്പോൾ ഓഹരി വിപണിയുടെ ഉയർച്ചയ്ക്ക ആനുപാതികം ആയിട്ട് ഒരു പരിധി വരെ നമ്മുടെ നിക്ഷേപത്തിന് നേട്ടം ഉണ്ടാവുകയും ചെയ്യും വിപണിക്ക് തകർച്ച നേരിടുമ്പോൾ നമ്മുടെ പണം നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.

       അതുപോലെ കൂടുതൽ നേട്ടം തരുന്ന റിസ്ക് കൂടിയ ഏതെങ്കിലും ഒരു മ്യൂച്ചൽ ഫണ്ടിലാണ് നിങ്ങൾ ഒരു എസ് ഐ പി സ്റ്റാർട്ട് ചെയ്തിട്ടുള്ളത് എങ്കിൽ അതുപോലൊരു എസ്ഐപി റിസ്ക് കുറഞ്ഞ മറ്റൊരു ഫണ്ടിൽ നിക്ഷേപം നടത്തുകയാണെങ്കിൽ നിങ്ങളുടെ റിസ്ക് മാനേജ് ചെയ്യുവാൻ സാധിക്കുന്നതാണ്. ഇനി ഇതുവരെയും ഒരു മ്യൂച്ചൽ ഫണ്ടിലും നിക്ഷേപം നടത്തിയിട്ടില്ലാത്ത വരും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഇവിടെ ക്ലിക്ക് ചെയ്ത് ഫണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതുമാണ്.

       അതുപോലെ മറ്റൊരു കാര്യം കൂടെ ഓർമിച്ചിരിക്കുക. റിസ്ക് കൂടുതലുള്ള ഉയർന്ന റിട്ടേൺ നൽകുന്ന മ്യൂച്ചൽ ഫണ്ടുകൾ വളരെ കുറഞ്ഞ കാലയളവിൽ നമുക്ക് വളരെ വലിയ പ്രോഫിറ്റ് നൽകാറുണ്ട് . എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ഈ ഫണ്ടുകൾ സ്തിരതയോടെ ഇ ലാഭം നൽകറുമില്ല നമുക്ക് നഷ്ടം വരുത്താനും സാധ്യതയുള്ളതുകൊണ്ട് അത്തരം ഫണ്ടുകൾ നമ്മൾ ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ വർഷങ്ങൾ കഴിയുമ്പോൾ അവയിൽ നിന്നും പ്രോഫിറ്റ് കിട്ടിയതിനുശേഷം മറ്റൊരു ഫണ്ടിലേക്ക് നിക്ഷേപം നടത്തുന്നതായിരിക്കും നല്ലത്. എന്നാൽ റിസ്ക് കുറഞ്ഞ ഫണ്ടുകൾ രണ്ടോ മൂന്നോ വർഷത്തിൽ നമുക്ക് ലാഭകരമായിട്ട് തോന്നില്ലെങ്കിലും അവ വിറ്റ് ഒഴിയാതിരിക്കുക. പത്തോഇരുപതോ വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ റിട്ടയർമെൻറ് ലൈഫിന് വേണ്ട പണമോ മക്കളുടെ ഭാവി ആവശ്യങ്ങൾക്ക് ഉള്ള പണമൊക്കെ അതിൽ നിന്നും ലഭിക്കുന്നതുമാണ് നമ്മുടെ പണം നഷ്ടപ്പെടും എന്നുള്ള ആശങ്കയും ഉണ്ടാവില്ല.

       അപ്പോൾ മ്യൂച്ചൽ ഫണ്ടുകളിൽ പണം നിക്ഷേപിച്ചാൽ നമ്മുടെ പണം നഷ്ടപ്പെടുമോ ? എന്താണ് മ്യൂച്ചൽ ഫണ്ടുകളുടെ റിസ്ക് എന്നും ഒരു പരിധിവരെ നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു. നിങ്ങൾക്ക് പലതരത്തിലുള്ള നിക്ഷേപങ്ങൾ ഉള്ളവരാണെങ്കിലും അതിൽ ഒരു നിക്ഷേപം മ്യൂച്ചൽ ഫണ്ടിലേക്ക് മാറ്റുന്നത് വരുംകാലങ്ങളിൽ നിങ്ങൾക്ക് നേട്ടമുണ്ടാക്കുക തന്നെ ചെയ്യും.