നമ്മുടെ പണം സേവ് ചെയ്യണം അതിൽ നിന്നും വർഷങ്ങൾ കഴിയുമ്പോൾ വളരെ വലിയൊരു ലാഭം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും ഈ കാലഘട്ടത്തിൽ അല്ലെങ്കിൽ ഇനി വരാൻ പോകുന്ന വർഷങ്ങളിലും ഏറ്റവും കൂടുതൽപേർ തെരഞ്ഞെടുക്കുന്ന നിക്ഷേപമാർഗം എന്നു പറയുന്നത് മ്യൂച്ചൽ ഫണ്ടുകളെയാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ ഏതെങ്കിലും ഒരു മ്യൂച്ചൽ ഫണ്ടിൽ ആരെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ഒരു പ്ലാനിങ്ങും ഇല്ലാതെ നിക്ഷേപം നടത്തി കഴിഞ്ഞാൽ നമ്മൾ വിചാരിക്കുന്ന സമയത്ത് ആ മ്യൂച്ചൽ ഫണ്ടിൽ നിന്നും നമ്മൾ വിചാരിച്ച വരുമാനം ലഭിച്ചന്ന് വരില്ല. അപ്പോൾ നമ്മൾ ചെയ്യേണ്ടത് നമ്മൾ പണം സേവ് ചെയ്യുന്നത് എന്തിനാണ് എന്ത് ആവശ്യത്തിനുവേണ്ടിട്ടാണ് എത്ര വർഷത്തേക്കാണ് നമ്മൾ ഇൻവെസ്റ്റ് ചെയ്യുന്നത് . ഉദാഹരണത്തിന്. പത്തോ ഇരുപതോ വർഷം കഴിഞ്ഞിട്ടുള്ള നമ്മുടെ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഒരു മ്യൂച്ചൽ ഫണ്ട് തിരഞ്ഞെടുക്കുന്നതെങ്കിൽ കൂടുതൽ ലിക്വിഡിറ്റിയുള്ള സ്മാൾ ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരുപക്ഷേ വലിയ ലാഭമൊന്നും നമുക്ക് കിട്ടിയെന്ന് വരില്ല. മാത്രമല്ല പൈസ പിൻവലിക്കുമ്പോൾ ടാക്സ്
പ്രശ്നങ്ങളുംഉണ്ടായെന്ന് വരും അപ്പോൾ. ഒരു 30 ,35 വയസ്സ് പ്രായമുള്ളവരാണ് നിങ്ങളെങ്കിൽ. ഒരു റിട്ടയർമെൻറ് ലൈഫിനെ കുറിച്ച് അല്ലെങ്കിൽ മക്കളുടെ വിവാഹം വിദ്യാഭ്യാസചെലവ് തുടങ്ങിയ വലിയ ഒരു കാര്യത്തിന് വേണ്ടി നിങ്ങൾ ഒരു നിക്ഷേപം നടത്തുന്നുണ്ട് അല്ലെങ്കിൽ പണം സേവ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു മ്യൂച്ചൽ ഫണ്ട് സ്കീം ആണ് ELSS എന്ന് വിളിക്കുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്കീം മ്യൂച്ചൽ ഫണ്ടുകൾ. ഇവയെ ടാക്സ് സേവിങ് മ്യൂച്ചൽ ഫണ്ടുകൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. അതായത് നിങ്ങൾ എല്ലാ വർഷവും ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവരാണെങ്കിൽ ആദായനികുതി നിയമം 1961-ലെ സെക്ഷൻ 80C പ്രകാരം നൽകുന്ന നികുതി ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും സാധാരണ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്നത് പോലുള്ള ഒരു ബെനിഫിറ്റ് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ടാക്സി ഫണ്ടുകളുടെ ഒരു ദോഷം എന്ന് പറയുന്നത് മിക്കവാറും എല്ലാ ഫണ്ടുകൾക്കും മൂന്നുവർഷം ലോക്കിങ് പീരിഡ് ഉണ്ടാവും. അതുകൊണ്ടാണ് , ദീർഘനാൾ കഴിഞ്ഞുള്ള ഒരു ആവശ്യത്തിന് വേണ്ടിയാണ് നിങ്ങൾ ഒരു മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതെങ്കിൽ 3 വർഷത്തെ ലോക്കിംഗ് പിരീഡ് നിങ്ങൾക്ക് ബാധകമാവുകയുമില്ല, മികച്ച നേട്ടം ലഭിക്കുകയും ചെയ്യും. അതുപോലെ സ്മാൾ ക്യാപ്പ്, മിഡ് ക്യാപ് ഫണ്ടുകളിൽ ഉണ്ടാകുന്ന അത്രയധികം ഉയർച്ച താഴ്ചകൾ ഈ ഫണ്ടുകളിൽ വരാത്തത് കൊണ്ട് നിക്ഷേപിച്ച പണം നഷ്ടപ്പെടും എന്നാ ആശങ്കപ്പെടേണ്ട സാഹചര്യവും ഉണ്ടാവില്ല.
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ അക്കൗണ്ട് സൗജന്യമായി തുറക്കൂ Click her
ELSS ഫണ്ട് – ടാക്സ് സേവിങ്ങ് മ്യൂച്വല്‍ ഫണ്ട്
ELSS എന്നത് ഒരു ഇക്വിറ്റി ലിങ്ക്ഡ് സേവിങ്ങ്സ് സ്കീം ആണ്. ഇത് 1961 ലെ ആദായ നികുതി നിയമത്തിലെ 80 സി വകുപ്പിനു കീഴില്‍ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഇളവു ലഭിക്കാന്‍ വ്യക്തികള്‍ക്ക് അല്ലെങ്കില്‍ HUFന് വഴിയൊരുക്കുന്നു.
ഇത്തരത്തില്‍, ELSS സ്കീമില്‍ ഒരു നിക്ഷേപകന്‍ 50,000 നിക്ഷേപിച്ചാല്‍, ആ തുക അദ്ദേഹത്തിന്‍റെ നികുതിക്ക് വിധേയമായ മൊത്ത വരുമാനത്തില്‍ നിന്ന് കുറയ്ക്കുകയും അങ്ങനെ നികുതി ഭാരം കുറയുകയും ചെയ്യും.
ഈ സ്കീമുകള്‍ക്ക് യൂണിറ്റുകള്‍ അലോട്ട് ചെയ്ത തീയതിയില്‍ നിന്ന് മൂന്നു വര്‍ഷത്തെ ലോക്ക്-ഇന്‍ കാലഘട്ടം ഉണ്ട്. ഈ ലോക്ക്-ഇന്‍ കാലഘട്ടം അവസാനിച്ചു കഴിയുമ്പോള്‍, ഈ യൂണിറ്റുകള്‍ റിഡീം ചെയ്യുകയോ സ്വിച്ച് ചെയ്യുകയോ ചെയ്യാം. ഗ്രോത്തും ഡിവിഡന്‍റും ഓപ്ഷനുകള്‍ ELSS വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപകന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാനിലൂടെ (SIP) നിക്ഷേപിച്ച് കൊണ്ടും ഒരു സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി കിഴിവിന് അര്‍ഹത നേടുകയും ചെയ്യാം
Disclaimer: ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് . നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക