എന്താണ് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ?

         ഇന്ത്യയിലുള്ള മുച്യൽഫണ്ടുകളിൽ ഭൂരിഭാഗവും ഓഹരിവിപണിയിലാണല്ലോ നിക്ഷേപിക്കുന്നത് ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അപ്പൊൾ ഇന്ത്യയിലെ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 5000 കോടിയിൽ താഴെ വിപണി മൂലധനമുള്ള ചെറിയ കമ്പനികളെയാണ് സ്റ്റോക്ക് മാർക്കറ്റിലെ സ്മാൾ ക്യാപ്പ് കമ്പനികൾ എന്ന് പറയുന്നത്. ഓരോ കമ്പനികളുടെയും മൂലധന ആസ്തിയുടെ വലിപ്പം വച്ച് നോക്കുകയാണെങ്കിൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏകദേശം ഏറ്റവും വലിയ 250 കമ്പനികൾക്ക് ശേഷം വരുന്ന വലിപ്പം കുറഞ്ഞ കമ്പനികളെയും നമുക്ക് സ്മാൾ ക്യാപ്പ് കമ്പനികൾ എന്ന് വിളിക്കാം. സ്റ്റോപ്പ് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മാർക്കറ്റിനെയാണല്ലോ നമ്മൾ ഇക്കുറ്റി മാർക്കറ്റ് എന്ന് പറയുന്നത്. അപ്പൊൾ സ്മോൾ ക്യാപ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകളെയാണ് സ്മാൾ ക്യാപ്പ്  മ്യൂച്ചൽ ഫണ്ടുകൾ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള സ്മാൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളുടെ 65% നിക്ഷേപമെങ്കിലും  ഇക്വിറ്റിമാർക്കറ്റിലെ സ്മാൾ ക്യാപ്പ് എന്ന് വിളിക്കുന്ന ചെറിയ  കമ്പനികളിൽ ആയിരിക്കുകയും  ബാക്കി തുക ബോണ്ടുകൾ വലിയ കമ്പനികൾ സെക്യൂരിറ്റികൾ തുടങ്ങിയവയിൽ ഒരുപക്ഷേ നിക്ഷേപിച്ചിട്ടുണ്ടാകും. നമ്മൾ ഏതെങ്കിലും മ്യൂച്ചൽ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന പണത്തെ ഒരു ഫണ്ട് മാനേജർ ഇവിടെ പറഞ്ഞ മാതൃകയിലുള്ള കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ട് കളയാണ് സ്മാൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകൾ എന്ന് പറയുന്നത്. 

സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകളുടെ സവിശേഷതകൾ

1.സ്മാൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളുടെ ഫണ്ട് മാനേജർ എപ്പോഴും ഉയർന്ന വളർച്ച സാധ്യതയുള്ള ചെറിയ കമ്പനികളെ തെരഞ്ഞുപിടിച്ച് ആയിരിക്കും നിക്ഷേപം നടത്തുന്നത് അതിനാൽ ചെറിയ കമ്പനികൾ വേഗത്തിൽ വളർന്ന വലുതാകുന്നതിനാൽ നമ്മുടെ നിക്ഷേപവും വളരെ വേഗത്തിൽ വളരുന്നതാണ്.

2. ഭാവിയിലെ മികച്ച ബിസിനസ്സുകളാകാൻ കഴിയുന്ന കമ്പനികളിൽ നേരത്തെ നിക്ഷേപിക്കുന്നതിൽ നിന്ന് പ്രയോജനം നേടുകയാണ് ഇത്തരം മ്യൂച്ചൽ ഫണ്ടുകൾ ചേരുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന മറ്റൊരു ഗുണം.

3. സ്‌മോൾ ക്യാപ് ഫണ്ടുകൾ പ്രാഥമികമായി നിക്ഷേപിക്കുന്നത് താരതമ്യേന ചെറിയ കമ്പനികളിലാണ്, എന്ന് പറഞ്ഞല്ലോ അതുകൊണ്ട് തന്നെ ഈ ഫണ്ടുകൾ  നിക്ഷേപകർക്ക് ഉയർന്ന വരുമാനം നൽകുകയും ചെയ്യും. എന്നാലും, മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾ കാരണം സ്റ്റോക്ക് മാർക്കറ്റിലെ ഉയർച്ച താഴ്ചകൾ സ്മോൾ ക്യാപ് കമ്പനികളുടെ പ്രകടനത്തെ സാരമായി ബാധിക്കുമെന്നതിനാൽ ഈ ഫണ്ടുകളും ഉയർന്ന തോതിലുള്ള ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. അതായത് പെട്ടെന്ന് വില കൂടുന്നതുപോലെ പെട്ടെന്ന് ഈ കമ്പനികളുടെ വില കുറയാനും സാധ്യതയുണ്ട് അപ്പോൾ നമ്മുടെ സ്മാൾ ക്യാപ് മ്യൂച്ചൽ ഫണ്ടിന്റെയും വില കുറയാനുള്ള സാധ്യതയുണ്ട്.  അതിനാൽ ഈ ചാഞ്ചാട്ടത്തിൻ്റെ  ആഘാതം നിയന്ത്രിക്കുന്നതിന്, നിക്ഷേപകരായ നമ്മൾ പോർട്ട്ഫോളിയോയുടെ  ഒരു ഭാഗം മാത്രം സ്മോൾ ക്യാപ് ഇക്വിറ്റി ഫണ്ടുകളിലേക്ക് നീക്കിവയ്ക്കുന്നത് ആയിരിക്കും നല്ലത്.

സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളിൽ ആരാണ് നിക്ഷേപിക്കേണ്ടത്?

നിങ്ങളുടെ നിക്ഷേപത്തിന് ഒരു ദീർഘകാല വളർച്ച ആഗ്രഹിക്കുന്ന എങ്കിൽ ഇവയിൽ നിക്ഷേപിക്കാം പക്ഷേ ഒന്നോ രണ്ടോ വർഷത്തെ പ്രകടനം നോക്കിയാൽ ചിലപ്പോൾ നഷ്ടം ആയിരിക്കും കാണിക്കുന്നത് എന്ന് മനസ്സിലാക്കി ആയിരിക്കണം നിക്ഷേപം നടത്തേണ്ടത്.   അതിനാൽ നിക്ഷേപകർ5 ,  7 വർഷമോ അതിൽ കൂടുതലോ നിക്ഷേപം തുടരാൻ പദ്ധതിയിടുകയാണെങ്കിൽ മാത്രമേ ഈ സ്കീമുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാവൂ. ഇത്രയും നീണ്ട കാലയളവിൽ, ഗണ്യമായ വരുമാനം നൽകാനുള്ള സ്മോൾ ക്യാപ് ഫണ്ടുകളുടെ കഴിവ് സമാനതകളില്ലാത്തതാണ്. 

സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകൾക്ക് നികുതി

സ്‌മോൾ-ക്യാപ് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും പിൻവലിക്കുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടങ്ങൾക്ക് നിക്ഷേപകൻ എത്ര കാലം നിക്ഷേപിച്ചു എന്നതിനെ ആശ്രയിച്ച് നികുതി ചുമത്തുന്നുണ്ട്. ഈ നിക്ഷേപ കാലയളവിനെ ഹോൾഡിംഗ് കാലയളവ് എന്ന് വിളിക്കുന്നു. ഈ സ്കീമുകൾ പ്രാഥമികമായി ഇക്വിറ്റി സ്റ്റോക്കിൽ നിക്ഷേപിക്കുന്നതിനാൽ, സ്മോൾ ക്യാപ് ഇക്വിറ്റി ഫണ്ടുകളുടെ നികുതി നിയമങ്ങൾ മറ്റ് ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങൾക്ക് തുല്യമാണ്.

    1 വർഷം വരെ ഹോൾഡിംഗ് കാലയളവുള്ള സ്മോൾ ക്യാപ് ഫണ്ട് യൂണിറ്റുകളിൽ നിന്നുള്ള മൂലധന നേട്ടങ്ങളെ ഹ്രസ്വകാല മൂലധന നേട്ടം (എസ്‌ടിസിജി) എന്ന് വിളിക്കുന്നു, അവയ്ക്ക് 15% നികുതിയുണ്ട്. എന്നാൽ, ഹോൾഡിംഗ് കാലയളവ് ഒരു വർഷത്തിൽ കൂടുതലാണെങ്കിൽ, നേട്ടങ്ങൾ ദീർഘകാല മൂലധന നേട്ടമായി (LTCG) കണക്കാക്കുന്നു. 1 ലക്ഷം രൂപ വരെയുള്ള എൽ.ടി.സി.ജി. ഒരു സാമ്പത്തിക വർഷത്തിൽ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങളിൽ നിന്നുള്ള 1 ലക്ഷം നികുതി രഹിതമാണ്. എന്നിരുന്നാലും, എൽടിസിജി രൂപയിൽ കൂടുതലാണെങ്കിൽ. ഒരു സാമ്പത്തിക വർഷത്തിൽ 1 ലക്ഷം, ലാഭം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് 10% നികുതി ചുമത്തുന്നു. .