പോസ്റ്റുകള്‍

SIP യിലൂടേ എവിടെഎല്ലം നിക്ഷേപിക്കാം ?

    ഒട്ടുമിക്ക ആൾക്കാരും തെറ്റായി വിചാരിക്കുന്ന ഒരു കാര്യമാണ്. മ്യൂച്ചൽ ഫണ്ട് നിക്ഷേപമാണ് SIP എന്ന് വിളിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നാണ്. എന്നാൽ SIP എന്ന് പറയുന്നത് നമ്മൾ ഏതെങ്കിലും ഒരു നിക്ഷേപ പദ്ധതിയിൽ കൃത്യമായി എല്ലാ മാസമോ ആഴ്ചയോ ദിവസമോ ഒരേ തുക ക്രിത്യമായി നിക്ഷേപിക്കുന്നതിനെയാണ്, SIP എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. നമ്മുടെ കയ്യിലുള്ള പണത്തെ അല്ലെങ്കിൽ നമുക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നുള്ള പണത്തെ ഒരു നിശ്ചിത കാലത്തേക്ക് നിശ്ചിത ഇടവേളയിൽ ഏത് നിക്ഷേപ പദ്ധതിയിൽ നമ്മൾ നിക്ഷേപിച്ചാലും SIP എന്ന് വിളിക്കാം. 

സാധാരണയായി മ്യൂച്ചൽ ഫണ്ടുകളിൽ സ്ഥിരതയാർന്ന ഉയർന്ന ലാഭം കിട്ടുന്നതിന് വേണ്ടി ഈ നിക്ഷേപമാർഗം അല്ലെങ്കിൽ ഈ നിക്ഷേപ രീതി ഒട്ടുമിക്ക ആൾക്കാരും തെരഞ്ഞെടുക്കുന്നത് കൊണ്ടാണ് മ്യൂച്ചൽ ഫണ്ടിലുള്ള ഒരു സംവിധാനം മാത്രമാണ് SIP എന്ന് എല്ലാവരും വിചാരിക്കുന്നത്. സാധാരണ എല്ലാവരും ശമ്പളം കിട്ടുമ്പോൾ അവ ചെലവാക്കിയതിനുശേഷം മിച്ചം വരുന്ന തുക നമ്മൾ സേവിങ്സ് ലേക്ക് മാറ്റുകയാണെങ്കിൽ നമുക്ക് സേവ് ചെയ്യാൻ പണം ഒരുപക്ഷേ ഉണ്ടായെന്നു വരില്ല. അതുകൊണ്ട് സാമ്പത്തികമായി വളരണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ശമ്പളം കിട്ടുമ്പോൾ തന്നെ ആദ്യം സേവിങ്‌സിനുള്ള പണം മാറ്റിവയ്ക്കുകയും അതിനു ശേഷം ചെലവുകൾക്കായി ബാക്കിയുള്ള പണം ഉപയോഗിക്കുകയും ചെയ്യുന്നവർക്കാണ് സാമ്പത്തികമായി ഒരു സ്ഥിരതയാർന്ന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നത് . ഇത്തരത്തിൽ നമ്മുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണമെങ്കിൽ, നമുക്ക് ശമ്പളം കിട്ടുമ്പോൾ തന്നെ ആദ്യം നിക്ഷേപത്തിലേക്ക് മാറ്റുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് SIP എന്ന് പറയുന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന ശമ്പളത്തെ എല്ലാമാസവും ഓട്ടോമാറ്റിക് ആയിട്ട് ഏതെങ്കിലും നിക്ഷേപ പദ്ധതിയിലേക്ക് ട്രാൻസ്ഫർ ആക്കുന്നതാണ് എസ്ഐപി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ നിങ്ങൾക്ക് ആഴ്ചയിൽ വരുമാനം ഉണ്ടെങ്കിൽ അല്ലെങ്കിൽ ദിവസവും നിങ്ങളുടെ ബാങ്ക് അക്കൗട്ടിൽ വരുമാനം വരുന്നുണ്ടെങ്കിൽ ആഴ്ചയോ ദിവസമോ കൃത്യമായി മറ്റൊരു നിക്ഷേപമാർഗ്ഗത്തിലേക്ക് ഈ പണം ട്രാൻസ്ഫർ ആകുന്ന ഒരു എസ്ഐപി സെറ്റ് ചെയ്യാവുന്നതാണ്. 

ഇത്തരത്തിൽ ഒരു എസ് ഐ പി സെറ്റ് ചെയ്യുന്നത് പൊതുവേ എല്ലാവരും ഇപ്പോൾ മ്യൂച്ചൽ ഫണ്ടുകളിൽ ആയതുകൊണ്ടാണ് എല്ലാവരും മ്യൂച്ചൽ ഫണ്ടിനെ എസ്ഐപി നിക്ഷേപം എന്ന് പറയുന്നത്. നമ്മൾ ബാങ്കുകളിൽ ഒരു റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങുകയാണെങ്കിൽ അതിനെ നമുക്ക് എസ്ഐപി എന്ന് വിളിക്കാം. ഇത്തരത്തിൽ നമ്മൾ റിക്കറിംഗ് ഡപ്പോസിറ്റ് ഒക്കെ തുടങ്ങിക്കഴിഞ്ഞാൽ നമ്മൾ നിക്ഷേപിച്ച പണത്തിന് കൃത്യമായിട്ടുള്ള ഒരു പലിശ ആയിരിക്കും തിരികെ ലഭിക്കുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ ബാങ്കിൽ രിക്കരിങ് ഡെപ്പോസിറ്റ് തുടങ്ങുന്നത് കൊണ്ട് പണപ്പെരുപ്പത്തെ അതിജീവിക്കാൻ നമ്മളുടെ നിക്ഷേപങ്ങൾക്ക് സാധിക്കില്ല. അതുകൊണ്ടാണ് ഒട്ടുമിക്ക ആൾക്കാരും മ്യൂച്ചൽ ഫണ്ടുകളിൽ എസ് ഐ പി സ്റ്റാർട്ട് ചെയ്യുന്നത് . മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നതും കുറച്ചു വരുമാനം ലഭിക്കുന്നതുമയിട്ടുള്ള നിരവധി നിക്ഷേപങ്ങളിൽ നമുക്കു SIP തുടങ്ങാൻ സാധിക്കുന്നതാണ്. 

എസ് ഐ പി തുടങ്ങാൻ പറ്റുന്ന പ്രധാനപ്പെട്ട കുറച്ച് നിക്ഷേപ മാർഗ്ഗങ്ങൾ നിങ്ങൾ മനസ്സിലാക്കിയശേഷം നിങ്ങൾക്ക് എവിടെ എസ്ഐപി തുടങ്ങാം എന്ന് തീരുമാനിക്കുക . 

SIP തുടങ്ങാൻ പറ്റുന്ന നിക്ഷേപ പദ്ധതികളെ പ്രധാനമായും രണ്ടായി തിരിക്കാം.

ഒന്നാമത് നിശ്ചിത ലാഭം കിട്ടുന്നത്

രണ്ടാമത്തേത് പരിധിയില്ലാത്ത ലാഭം കിട്ടുന്നത്.

നിശ്ചിത ലാഭം കിട്ടുന്ന SIP തുടങ്ങാൻ പറ്റിയ പ്രധാനപ്പെട്ട നിക്ഷേപമാർഗങ്ങളാണ് ബാങ്കിൽ റകറിങ് ഡെപ്പോസിറ്റ് ആരംഭിക്കുന്നത്, പോസ്റ്റ് ഓഫീസുകളിൽ ഉള്ള നിക്ഷേപ പദ്ധതികളിൽ ചേരുന്നത്, സർക്കാരിൻറെ പ്രൊവിഡൻ ഫണ്ടെന്ന് പറയുന്ന പി എഫ് അക്കൗണ്ടിൽ ചേരുന്നത്, എൻപിഎസ് എന്ന് വിളിക്കുന്ന നാഷണൽ പെൻഷൻ സ്കീമിൽ ചേരുന്നത്, പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജന തുടങ്ങിയവ. ഇവയിലെല്ലാം നമ്മൾ നിക്ഷേപം നടത്തിക്കഴിഞ്ഞാൽ നിക്ഷേപ കാലയളവ് കഴിയുമ്പോൾ നമുക്ക് എത്ര രൂപ ലഭിക്കും എന്നത് തുടങ്ങുന്ന സമയത്ത് തന്നെ നമുക്ക് കൃത്യമായി അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം നിക്ഷേപങ്ങളിൽ ചേരുന്നതിനെ സുരക്ഷിതമായതും സ്ഥിരതയാർന്നതുമായ നിക്ഷേപ പദ്ധതികൾ എന്ന് വിളിക്കും ഇത്തരം നിക്ഷേപ പദ്ധതികൾ എല്ലാം തന്നെ എല്ലാം മാസവും നമുക്ക് കൃത്യമായ ഒരു ഡേറ്റിന് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഈ നിക്ഷേപ പദ്ധതികളിലേക്ക് ഓട്ടോമാറ്റിക്കാട്ട് പൈസ ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനം നമുക്ക് സെറ്റ് ചെയ്ത് വയ്ക്കാവുന്നതാണ്. അതുകൊണ്ട് ഇവയെല്ലാം സുരക്ഷിതമായതും സ്ഥിരതയാർന്നതുമായ എസ്ഐപി എന്ന് വിളിക്കാം.

രണ്ടാമത്തെ കാറ്റഗറിയിലുള്ള എസ്ഐപി എന്ന് പറയുന്നത് പരിധിയില്ലാത്ത ലാഭം കിട്ടുന്ന നിക്ഷേപ പദ്ധതികളിൽ SIP ആയിട്ട് നിക്ഷേപിക്കാൻ സാധിക്കുന്നവയാണ് മ്യൂച്ചൽ ഫണ്ടുകളിൽ എസ്ഐപി തുടങ്ങുന്നത്, എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് എന്ന് വിളിക്കുന്ന ETF കളിൽ എസ്ഐപി തുടങ്ങുന്നത്, സ്റ്റോക്ക് മാർക്കറ്റുള്ള ഏതെങ്കിലും കമ്പനികളുടെ ഓഹരികൾ SIP ആയിട്ട് വാങ്ങുന്നത്, മ്യൂച്ചൽ ഫണ്ടിലും ETF ലും സ്റ്റോക്കിലും എസ്ഐപി ചെയ്യുന്നതിൽ നിന്നും നമുക്ക് ലഭിക്കുന്ന ലാഭം പരിധിയില്ലാത്തതാണ് എന്ന് പറയുന്നതിനുള്ള കാരണം നമ്മൾ എസ്ഐപി ആയി നിക്ഷേപിക്കുന്ന പണം ഓഹരി വിപണി ഉയരുന്ന തിനനുസരിച്ച് നമുക്ക് അത്രയും തുക ലഭിക്കുന്നു. എന്നാൽ ഓഹരി വിപണി എത്രത്തോളം ഉയരുമെന്നോ ഇനി വിപണി താഴേക്ക് പോകുമെന്നോ കൃത്യമായി ആർക്കും പ്രവചിക്കാൻ സാധ്യമല്ലാത്തതുകൊണ്ട് മ്യൂച്ചൽ ഫണ്ടിലും ഇടിഎഫിലും സ്റ്റോക്കുകളിലുമുള്ള എസ്ഐപികളിൽ നിന്നും നമുക്ക് കൃത്യമായി എത്ര രൂപ തിരികെ ലഭിക്കും എന്ന് പറയാൻ കഴിയില്ല. ഒരുപക്ഷേ നമുക്ക് പരിധിയില്ലാതെ നമ്മൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി രൂപയായിരിക്കും നമുക്ക് തിരികെ ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വർഷത്തെ കണക്കുകൾ നോക്കിയാലും ഇന്ത്യയുടെ വളർച്ച നോക്കിയാലും ഇത്തരം നിക്ഷേപങ്ങളിൽ എസ്ഐപി ചെയ്യുന്നത് നമ്മുടെ പണം വളരുന്നതിന് തീർച്ചയായിട്ടും സഹായിക്കും എന്നാണ് കണക്കുകൾ പറയുന്നത് എന്നാൽ നിർഭാഗ്യവശാൽ കോവിഡ് പോലെയുള്ള മഹാമാരികളോ യുദ്ധങ്ങളോ കാരണം നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക നില തകരാറിലാവുകയും ഓഹരി വിപണി ഇടിയുകയും ചെയ്യുന്ന സമയത്താണ് നമ്മൾ നിക്ഷേപിച്ച പണം പിൻവലിക്കുന്നതെങ്കിൽ നമുക്ക് നഷ്ടം വരാനും സാധ്യതയുണ്ട് ഇതാണ് പരിധിയില്ലാത്ത നിക്ഷേപമാർഗങ്ങളിൽ നമ്മൾ എസ്ഐപി ചെയ്യുമ്പോൾ എടുക്കുന്ന റിസ്ക് എന്ന് പറയുന്നത്.

സർക്കാരിൻറെ നാഷണൽ പെൻഷൻ സ്‌കീം എന്ന് വിളിക്കുന്ന എൻ പി എസിൽ നിക്ഷേപിക്കുന്നത് SIP ആണെന്ന് ഞാൻ പറഞ്ഞല്ലോ എൻ പി എസിലേക്ക് നമ്മൾ നിക്ഷേപിക്കുന്ന പണവും മ്യൂച്ചൽ ഫണ്ടുകളിലേക്കാണ് പോകുന്നതെങ്കിലും അവയിൽ കുറച്ചു ഭാഗം സർക്കാർ ബോണ്ടുകളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നത് കൊണ്ട് നഷ്ടം വരാനുള്ള സാധ്യത വളരെ കുറവാണ് അതുകൊണ്ടാണ് അവയെ സ്ഥിരതയാർന്ന നിക്ഷേപത്തിന്റെ കൂട്ടത്തിൽ പറഞ്ഞത്. 

അതുപോലെതന്നെ നമുക്ക് എസ്ഐപി ചെയ്യുവാൻ പറ്റുന്ന മറ്റൊരു നിക്ഷേപ പദ്ധതിയാണ് ഗോൾഡ് ഇൻവെസ്റ്റ്. അതായത് ഡിജിറ്റൽ ഗോൾഡ് നമുക്ക് എസ്ഐപി ആയിട്ട് വാങ്ങാൻ സാധിക്കും. അതുപോലെ നമ്മുടെ വീടിനടുത്തുള്ള പ്രധാനപ്പെട്ട ജ്വല്ലറികളിൽ എസ്ഐപി ആയിട്ട് സ്വർണത്തിൽ നിക്ഷേപം നടത്താനും സാധിക്കും. ഇവയുടെ സുരക്ഷിതത്വം എന്ന് പറയുന്നത് ജ്വല്ലറികളുടെ ഗ്യാരണ്ടി മാത്രമാണ് എന്നുള്ളതാണ് ഇതിന്റെ ഒരു റിസ്ക് എന്ന് പറയുന്നത്. 

ഇത്രയും കാര്യം പറഞ്ഞപ്പോൾ നിങ്ങൾക്ക് ഒരു സംശയം ഉണ്ടാകും എല്ലാമാസവും കൃത്യമായി എൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഏതെങ്കിലും എൽഐസി അല്ലെങ്കിൽ ഇൻഷുറൻസ് പ്ലാനുകളിലേക്ക് ഞാൻ പൈസ മാറ്റുന്നുണ്ട് ഇത് ഒരു SIP അല്ലേ എന്ന്. 

ഇൻഷുറൻസ് പദ്ധതികളെ നമുക്ക് എസ്ഐപിയുടെ ഗണത്തിൽ പെടുത്താൻ കഴിയില്ല കാരണം എല്ലാമാസവും കൃത്യമായി നമ്മൾ പണം ഓട്ടോമാറ്റിക് ആയിട്ട് ട്രാൻസ്ഫർ ചെയ്തു കൊടുക്കുന്നുണ്ടെങ്കിലും അപകടം സംഭവിക്കുമ്പോഴും മരണം സംഭവിക്കുമ്പോഴും ആണ് അതിൽ നിന്നുള്ള യഥാർത്ഥ പ്രതിഫലം നമുക്ക് തിരിച്ചു കിട്ടുന്നത്. എന്നാൽ അപകട സംഭവിക്കുമ്പോഴും മരണ സംഭവിക്കുമ്പോഴും നമുക്ക് ലാഭം ഉണ്ടാവുക എന്ന ഉദ്ദേശത്തോടെ അല്ല എൽഐസികളിൽ ചേരുന്നത് നമുക്ക് അപകടമോ മരണമോ ഉണ്ടായാൽ നമ്മുടെ കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ്. അതുകൊണ്ട് എസ്ഐപിയുടെ ഗണത്തിൽ നിന്നും ഇൻഷുറൻസുകളെ ഒഴിവാക്കുന്നതായിരിക്കും നല്ലത്. പലരോടും നിങ്ങൾ ഏതെങ്കിലും നിക്ഷേപ പദ്ധതിയിൽ ചേർത്തിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇൻഷുറൻസ് എടുത്തിട്ടുണ്ട് എന്ന് പറയുന്നുണ്ടെങ്കിൽ സാമ്പത്തിക ഭദ്രത അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ച് അല്ലെങ്കിൽ വെൽത്ത് ജനറേറ്റ് ചെയ്യുന്നതിനെക്കുറിച്ച് യാതൊന്നും അറിയില്ല എന്നതാണ് യഥാർത്ഥ സത്യം.

ഇനി സാധാരണക്കാരായ നമുക്ക് എങ്ങനെ ഒരു എസ് ഐ പി സ്റ്റാർട്ട് ചെയ്യാം എന്ന് നോക്കാം.

റെക്കറിന് ഡെപ്പോസിറ്റ് , ssy ,പി എഫിലോ എൻപിഎസിലോ ചേരണമെങ്കിൽ നമ്മൾ ഏതെങ്കിലും ബാങ്കിൽ പോയി അപേക്ഷ കൊടുത്താൽ അപ്പോൾ തന്നെ അവിടെ ഒരു എസ്ഐപി സ്റ്റാർട്ട് ചെയ്യാൻ സാധിക്കും. എന്നാൽ മ്യൂച്ചൽ ഫണ്ടിൽ ചേരുന്നതിന് നമുക്ക് onlile അയിട്ടോ ഏതെങ്കിലും മ്യൂച്ചൽ ഫണ്ട് ഏജൻറ് മാർ മുഖേനയോ സാധിക്കും അതുപോലെ ഏതെങ്കിലും ഒരു ഡിമാറ്റ് അക്കൗണ്ട് ഓൺലൈനായി എടുത്തുകൊണ്ട് നമ്മുടെ മൊബൈൽ ആപ്പ് വഴിയും എസ്ഐപി ആരംഭിക്കാൻ സാധിക്കും ETF കളിലും സ്റ്റോക്കുകളിലും എസ്ഐപി ചെയ്യാൻ താൽപര്യമുള്ളവർക്കും മ്യൂച്ചൽ ഫണ്ടിന് വേണ്ടിയോ ഓഹരികൾ വാങ്ങാൻ വേണ്ടിയോ നിങ്ങൾ ഒരു ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ മൊബൈൽ ആപ്പ് വഴി നമുക്ക് എസ്ഐപി ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ എല്ലാ സ്റ്റോക്ക് ബ്രോക്കറും മാരുടെ ആപ്പുകളിലും ഓഹരികളിലും ETF കളിലും എസ്ഐപി ചെയ്യുന്നതിനുള്ള ഓപ്ഷൻസ് അവൈലബിൾ അല്ല. എയ്ഞ്ചൽ വൺ മോട്ടിലാൽ ഓസ്വാൾ Paytm money തുടങ്ങിയ ആപ്പുകളിലാണ് ഇവ എല്ലാത്തിനും sip ചെയ്യുവാനുള്ള ഓപ്ഷൻ ഉള്ളത്. നിങ്ങൾക്ക് ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒരു എസ്ഐപി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾ ഏതെങ്കിലും മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൽ ഇവയ്ക്കുള്ള സംവിധാനം ഉണ്ടെങ്കിൽ അതുവഴി തുടങ്ങുക അല്ല എങ്കിൽ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഞാൻ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം എസ്ഐപി സ്റ്റാർട്ട് ചെയ്യാവുന്നതാണ്.

 

അപ്പോൾ എന്താണ് എസ്ഐപി എന്നും. ഏതൊക്കെ മേഖലകളിൽ എസ്ഐപി ഉപയോഗിച്ച് നിക്ഷേപം നടത്താമെന്നും നിങ്ങൾക്ക് ഏകദേശം മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. കുറച്ച് റിസ്ക് എടുക്കാൻ താല്പര്യം ഉള്ളവരെ സംബന്ധിച്ച് കൂടുതൽ നേട്ടമുണ്ടാകുന്നത് മ്യൂച്ചൽ ഫണ്ടുകളിൽ നിന്നായിരിക്കും അതിലും കൂടുതൽ റിസ്ക് എടുക്കാൻ താല്പര്യമുള്ളവർക്ക് ETF കളിലും സ്റ്റോക്കുകളിലും എസ്ഐപി ചെയ്യു കയാണെങ്കിൽ അതിലും കൂടുതൽ ലാഭം നേടുവാൻ സാധിക്കുന്നതാണ്. 

എസ്ഐപി തുടങ്ങുവാൻ ഇത്രയും നിക്ഷേപ പദ്ധതികൾ ഉണ്ട് എന്ന് നിങ്ങൾ മനസ്സിലായി എങ്കിൽ തീർച്ചയായും നിങ്ങൾ ഏതെങ്കിലും ഒരു എസ്ഐപി ഏതെങ്കിലും ഒരു നിക്ഷേപത്തിൽ ഇപ്പോൾതന്നെ ആരംഭിക്കാൻ ശ്രമിക്കുക ഇനി നിങ്ങൾ ഏതെങ്കിലും നിക്ഷേപത്തിൽ എസ്ഐപി ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ചെയ്യുന്ന നിക്ഷേപം ഏതാണെന്ന് കമൻറ് ചെയ്യുക. ഇനി പുതുതയി നിങ്ങൾ എസ്ഐപി തുടങ്ങാൻ ആഗ്രഹിക്കുന്ന നിക്ഷേപ പദ്ധതി ഏതാണെന്നും നിങ്ങൾക്ക് കമൻറ് ചെയ്യാവുന്നതാണ്.